മകനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മകനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് സംഭവം. മൂന്ന് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം കത്തി ഉപയോഗിച്ച് കഴുത്ത് മുറിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ് ഈ ക്രൂരമായ നടപടിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചന്ദ്രപൂര്‍ എസ്പി രവീന്ദ്ര സിംഗ് പര്‍ദേശി പറഞ്ഞു.

ഗണേഷ് വിത്തല്‍ ചൗധരിയും ഭാര്യ കാജലും മൂന്ന് വയസ്സുള്ള മകനും ഒപ്പം മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് താമസിച്ചിരുന്നത്. ഗണേഷ് മയക്കുമരുന്നിന് അടിമയായിരുന്നു. മദ്യപിക്കരുതെന്നും മയക്കുമരുന്ന് ഉപയോഗിക്കരുതെന്നും കാജല്‍ നിരന്തരം പറയുമായിരുന്നു. എന്നാല്‍ മയക്കുമരുന്നില്‍ നിന്നും പിന്തിരിഞ്ഞെങ്കിലും മദ്യപാനം ഉപേക്ഷിച്ചില്ല. ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനാ സമയത്ത് മദ്യപിച്ചെത്തി ഗണേഷ് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കി. ഇത് ചോദ്യം ചെയ്ത കാജലിനെ ഗണേഷ് ഒരുപാട് തല്ലി. തുടര്‍ന്ന് കാജല്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...