ബംഗളുരു: ഇനി കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഡി.കെ ശിവകുമാർ. ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായും അനില്‍ ചൗധരിയെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനായും നിയമിച്ചു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ദിനേഷ് ഗുണ്ടു റാവു ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചത്. മധ്യപ്രദേശ് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കര്‍ണാടകയിലെ നേതൃമാറ്റം.
മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരെ ബി.ജെ.പി ബംഗളുരുവിലേക്കാണ് മാറ്റിയത്. എന്നാല്‍ എംഎല്‍എ മാരെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പരസ്യ നിലപാടെടുത്തിരുന്നു. നേതാക്കള്‍ പോയാലും വന്നാലും പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടും പാര്‍ട്ടി അണികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് പ്രസിഡന്‍റാക്കി നിയമിച്ചത്.