ഇനി കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഡി. കെ ശിവകുമാർ നയിക്കും

For full experience, Download our mobile application:
Get it on Google Play

ബംഗളുരു:  ഇനി കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഡി.കെ ശിവകുമാർ. ശിവകുമാറിനെ  കര്‍ണാടക കോണ്‍ഗ്രസ്​ അധ്യക്ഷനായും അനില്‍ ചൗധരിയെ ഡല്‍ഹി കോണ്‍​ഗ്രസ്​ അധ്യക്ഷനായും നിയമിച്ചു. കര്‍ണാടക കോണ്‍ഗ്രസ്​ പ്രസിഡന്‍റായിരുന്ന ദിനേഷ്​ ഗുണ്ടു റാവു ചൊവ്വാഴ്​ച രാജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്​ ബുധനാഴ്​ച ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചത്​. മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ്​​ കര്‍ണാടകയിലെ നേതൃമാറ്റം.

മധ്യപ്രദേശിലെ വിമത ​കോണ്‍ഗ്രസ്​ എംഎല്‍എ മാരെ ബി.ജെ.പി ബംഗളുരുവിലേക്കാണ്​ മാറ്റിയത്​. എന്നാല്‍ എംഎല്‍എ മാരെ പാര്‍ട്ടിയിലേക്ക്​ തിരിച്ചെത്തിക്കുമെന്ന്​ ഡി.കെ. ശിവകുമാര്‍ പരസ്യ നിലപാടെടുത്തിരുന്നു. നേതാക്കള്‍ പോയാലും വന്നാലും പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടും പാര്‍ട്ടി അണികള്‍ക്ക്​ വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ്​ പ്രസിഡന്‍റാക്കി നിയമി​ച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...