ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിൽ ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50 – 60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ ട്രെയിൻ ‍അവിടെ പിടിച്ചിട്ടു. പിന്നീട് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഒന്നര മണിക്കൂറോളം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് യാത്ര തുടർന്നത്. ട്രെയിൻ കായംകുളത്തെത്തിയപ്പോൾ മരിച്ചയാൾ അംഗപരിമിതരുടെ ബോഗിയിൽ കയറുന്നതായി ഗാർഡ് കണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇറക്കിവിട്ടെങ്കിലും ഇയാൾ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോൾ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....