വടശേരിക്കര ടൗണിൽ റോഡിന് നടുവിലെ പടുകുഴി അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

​വടശേരിക്കര: മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിൽ വടശേരിക്കര ടൗണിന് സമീപം റോഡിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന പടുകുഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടക്കെണിയാകുന്നു. ഒരു മാസം മുൻപാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് റോഡിന് നടുവിൽ കുഴിയെടുത്തത്. പൈപ്പ് നന്നാക്കിയ ശേഷം കുഴി മൂടി ആ ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് താഴ്ന്ന് വലിയ കുഴിയായി മാറുകയായിരുന്നു. ഇതിനോട് ചേർന്ന് റോഡിൽ വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടിട്ടുമുണ്ട്. വളവിനോട് ചേർന്നാണ് ഈ കുഴി സ്ഥിതി ചെയ്യുന്നത് എന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കുഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്. രാത്രികാലങ്ങളിലും മഴ സമയത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ശബരിമല തീർത്ഥാടന പാതയിലെ പ്രധാന കവലയായ വടശേരിക്കര ടൗണിൽ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പൈപ്പ് നന്നാക്കിയ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നതിൽ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരും വ്യാപാരികളും വലിയ പ്രതിഷേധത്തിലാണ്.വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ റോഡിലെ കുഴി ശാസ്ത്രീയമായി നികത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...