കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷ്ടാവ് കവര്‍ന്നു. കുന്നംകുളം ചൂണ്ടലിലെ ഹൈ ടഫന്‍ഡ് ഗ്ലാസ് ഫാക്ടറിയില്‍ കഴിഞ്ഞ അഞ്ചിനും ഏഴിനും ഇടയിലുള്ള ദിവസമാണ് മോഷണം നടന്നത്. അത്താണി സ്വദേശി സോജന്‍ പി. അവറാച്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പണം സ്ഥാപനത്തിലെ മൂന്നാം നിലയില്‍ അക്കൗണ്ടന്റ് താമസിക്കുന്ന റൂമില്‍വച്ച് പൂട്ടിയതിനുശേഷം നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഏഴിന് നാട്ടില്‍നിന്ന് വന്നപ്പോഴാണ് റൂമിന്റെ പൂട്ട് പൊളിഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ച 90,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെ മാനേജര്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍മരായ മഹേഷ്, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആശിഷ്, അനീഷ്, ഷംനാദ്, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...