അടുത്ത സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതികളെക്കുറിച്ചാലോചിക്കാന്‍ മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടുത്ത സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതികളെക്കുറിച്ചാലോചിക്കാന്‍ മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച. ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സാമ്പത്തിക പരിഷ്കാരങ്ങളും നികുതി ഘടനയിലെ മാറ്റങ്ങളിലും ചര്‍ച്ച നടക്കും. നാനൂറ് സീറ്റുകളിലധികം നേടി സര്‍ക്കാര്‍ തുടരുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച ചേരുന്നത്.  രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനം നടപ്പാക്കാനാണ് തിരക്കിട്ട് നീക്കങ്ങള്‍. വെള്ളിയാഴ്ച അഞ്ച് മന്ത്രാലയങ്ങളുടെ യോഗം വിളിച്ച് 100 ദിന കര്‍മ്മ പദ്ധതികളില്‍ ചര്‍ച്ച തുടങ്ങുകയാണ്. ക്യാബിനെറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ധനം, വാണിജ്യം, കമ്പനികാര്യമടക്കം അഞ്ച് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രത്യക്ഷ, പരോക്ഷ നികുതികളിലെ പരിഷ്ക്കാരം, ജിഎസ്ടി ഏകീകരണം തുടങ്ങിയ അജണ്ടകളില്‍ ചര്‍ച്ച നടക്കും.

കൊവിഡ് കാലത്ത് നടപ്പാക്കാതെ മാറ്റി വെച്ച പരിഷ്ക്കരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിലും ആലോചന നടക്കും. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രാലയ സെക്രട്ടറിമാര്‍ യോഗത്തില്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. തുടര്‍ന്ന് നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ചര്‍ച്ച നടക്കും. മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കുക, ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കൊണ്ടുവരിക, പെൻഷനുകളുടെ തുക കൂട്ടുകയും കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനാണ് ആലോചന.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...