മാരാമൺ : ഒമാനിലെ ഗാല- സോഹാർ – സലാല മാർത്തോമാ ഇടവകകളിൽ നിന്നും നാട്ടിൽ ഉള്ളവരുടെ കൂട്ടായ്മ ആയ ഒമാൻ കേരള ഹോംലാൻഡ് ഫെലോഷിപ്പിന്റെ കൂടിവരവ് മാരാമൺ കൺവൻഷനോട് അനുബന്ധിച്ചു മാരാമൺ റിട്രീറ്റ് സെന്ററിന്റ് ചാപ്പലിൽ ബുധനാഴ്ച (14 ) ഉച്ച കഴിഞ്ഞ് 3.45 ന് പ്രസിഡന്റ് റവ ടൈറ്റസ് തോമസിന്റെ അധ്യക്ഷതയിൽ നടന്നു. പ്രാരംഭ പാട്ടിനു ശേഷം ബ്രദർ വർഗീസ് മത്തായുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇട്ടി മാത്യു യോഗത്തിൽ സ്വാഗതം അറിയിച്ചു. അധ്യക്ഷ പ്രസംഗത്തിൽ സോഹാർ, സലാല എന്നി പള്ളികളിലെ മുൻ അംഗങ്ങളെയും യോഗത്തിൽ ഉൾകൊള്ളാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ കൂടിവരവ് പഴയ സ്മരണകൾ അയവിറക്കാനും, പരിചയം പുതുക്കലിനും ഇടയാകട്ടെ എന്ന് ടൈറ്റസ് അച്ചൻ വ്യക്തമാക്കി.
റവ ജേക്കബ് പോൾ (സോഹാർ മുൻ വികാരി), റവ തോമസ് ജോസഫ് (ഗാല മുൻ വികാരി) എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. മീറ്റിംഗിൽ സന്നിഹിതൻ ആയിരുന്ന ഒമാൻ മാർത്തോമ്മാ ഇടവക സഹ വികാരി ആയിരുന്ന റവ. ചാക്കോ പി ജോർജ് തന്റെ ഒമാൻ ജീവിതത്തിലെ പഴയ കാല സംഭവങ്ങൾ പങ്കുവെച്ചു. പിസിഒ യിൽ നിന്നും ഒമാൻ മാർത്തോമ്മാ ഇടവകക്ക് ഗാലയിൽ കുർബാന നടത്തുന്നതിന് അനുവാദം ലഭിച്ചതും ഗാലയിലെ ആദ്യ കുർബാന അച്ചൻ അർപ്പിച്ചതും യോഗത്തിൽ പങ്കുവെച്ചു. പി. സി. തോമസ് നന്ദി പ്രകാശിപ്പിച്ചു. തോമസ് ചാക്കോയുടെ പ്രാർത്ഥന യോടും റവ ചാക്കോ. പി. ജോർജ് അച്ചന്റെ ആശീർവാദത്തോടും കൂടി യോഗം പര്യവസാനിച്ചു.