കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രധാന മന്ത്രി ഓൺലൈനിൽ ഉത്‌ഘാടനം നിർവ്വഹിച്ച കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ നൽകാതെ ഇലക്‌ട്രിസിറ്റി ബോർഡ്. കണക്‌ഷൻ നൽകാൻ ആവശ്യമായ സാധനങ്ങളുടെ കുറവുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞാണ് ഇലക്ട്രിസിറ്റി ബോർഡ് കോന്നി എ ഇ ഓഫീസ് വൈദ്യുതി അനുവദിക്കാത്തത്. 23 ലക്ഷം രൂപയാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തിന് കണക്ഷൻ ലഭിക്കുന്നതിനായി കെ എസ് ഇ ബി ഓഫീസിൽ അടച്ചത്. ഇത് അടച്ചിട്ട് മൂന്ന് മാസത്തോളമായി. സാധാരണ രീതിയിൽ അംഗീകൃത ഇലക്ട്രീഷൻ പേപ്പർ ഭാഗം ജോലികൾ പൂർത്തീകരിച്ചാൽ ഒരു മാസത്തിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകാവുന്നിടത്ത് ആണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വൈദ്യുതി ബോർഡ് കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുന്നത്. വൈദ്യതി ലഭിക്കുന്നതിന് ആവശ്യമായ പ്രത്യേക ട്രാൻസ്ഫോർമറും കേബിൾ വഴി ലൈനുകളും വലിച്ചിട്ടുണ്ട്. ഉത്‌ഘാടനത്തിന് മുൻപ് ചെയ്ത് തീർക്കേണ്ട ഈ ജോലികൾ ചെയ്ത് തീർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉത്‌ഘാടനം ചെയ്തപ്പോഴും ജനറേറ്റർ ഉപയോഗിച്ചാണ് മൈക്ക് പ്രവർത്തിപ്പിച്ചത് എന്നും ആക്ഷേപമുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...