ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ അംഗം ജില്ലയില്‍ സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ജില്ലയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങളുടെ പുരോഗതിവിലയിരുത്തി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ബോധവത്കരണ ക്യാമ്പ്, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം എന്നിവയില്‍ കമ്മീഷന്‍ അംഗം പങ്കെടുത്തു. 2013 ലെ മാനുവല്‍ സ്‌കാവഞ്ചറിംഗ് ആക്ട് പ്രകാരം മാനുവല്‍ സ്‌കാവഞ്ചറിംഗ് നിരോധിച്ചിട്ടുള്ളതാണ്. കൃത്യമായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മാത്രമേ കക്കൂസ് മാലിന്യം നീക്കംചെയ്യാന്‍പാടുള്ളു. എന്നാല്‍ മാനുവല്‍ സ്‌കാവഞ്ചറിംഗ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ നല്‍കാന്‍ കഴിയും.

ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ യഥാസമയം അര്‍ഹരായവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളുടെ ഉന്നമനത്തിനായി നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സാമൂഹികമേഖലകളില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനമാണ് ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പാക്കാന്‍ ശ്രദ്ധേയമായ ഇടപെടലാണ് ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികള്‍, പാര്‍പ്പിടസൗകര്യം, വിവിധ ചികിത്സ ആനുകുല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികളുടെവിദ്യാഭ്യാസ ഉന്നമനം, സാമൂഹ്യപരമായി സംവരണങ്ങള്‍ എന്നിവ ശുചീകരണ തൊഴിലാളികളുടെ മേഖലയില്‍ ഉറപ്പാക്കേണ്ടതുണ്ട്. ശുചീകരണതൊഴിലാളികള്‍ക്കാവശ്യമായ മെഡിക്കല്‍ ക്യാമ്പുകളും നടത്തേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ...

സ്വത്ത് തർക്കത്തെച്ചൊല്ലിയുള്ള അടിപിടിക്കിടെ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

0
കൊണ്ടോട്ടി: സ്വത്ത് തർക്കത്തെച്ചൊല്ലിയുള്ള അടിപിടിക്കിടെ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. കൊണ്ടോട്ടി...

ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ പിടിയിൽ

0
ഷാർജ: ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി...