പത്തനംതിട്ട : അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അശരണരുടെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ ‘ മുൻപന്തിയിൽ കൊണ്ടുവരുവാൻ നേതൃത്വം കൊടുത്ത മലങ്കര ഓർത്തഡോക്സ് സഭയുടെ ശക്തനായ മെത്രാപ്പോലീത്ത ആയിരുന്നു എന്നും മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന മനുഷ്യസ്നേഹിയായിരുന്നു ഡോക്ടർ ജോർജ് മാത്യു എന്നു മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു. അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎയുടെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആതുരസേവനരംഗത്ത് വിദ്യാഭ്യാസമേഖലയിലും തുമ്പമൺ ഭദ്രാസനത്തിലെ ഏറ്റവുമധികം സംഭാവന നൽകിയ മെത്രാപോലിത്ത ആയിരുന്നു അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ എന്നും പത്തനംതിട്ട ജില്ലയുടെ വികസനത്തിനും കായിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎ എന്നും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
ഡോക്ടർ ജോർജ് മാത്യു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎയുടെ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. ആർ ഇ വി മാത്യു ജോൺ, എഫ് ആർ. ജോൺ ഫിലിപ്പോസ് അഡ്വ. എൻ ബാബു വർഗീസ്, തമ്പി കുന്നു കണ്ടത്തിൽ റോയ് പുത്തൻപറമ്പിൽ, ബിനു കുരുവിള , പ്രൊഫ. മാത്യു പി ജോൺ , അഡ്വ. മാത്യു പി തോമസ്, കുഞ്ഞുമോൻ കിങ്കിരേത്ത് , ജോർജ് മാത്യു , സജു മീഖയേൽ , സി റ്റി ജോൺ , അഡ്വ ജോൺ ഫിലിപ്പോസ് , റെജി ഗീവർഗീസ് , സൂസൻ ജോർജ് എന്നിവർ പ്രസംഗിച്ചു