അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അശരണരുടെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ ‘ മുൻപന്തിയിൽ കൊണ്ടുവരുവാൻ നേതൃത്വം കൊടുത്ത മലങ്കര ഓർത്തഡോക്സ് സഭയുടെ ശക്തനായ മെത്രാപ്പോലീത്ത ആയിരുന്നു എന്നും മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന മനുഷ്യസ്നേഹിയായിരുന്നു ഡോക്ടർ ജോർജ് മാത്യു എന്നു മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു. അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎയുടെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആതുരസേവനരംഗത്ത് വിദ്യാഭ്യാസമേഖലയിലും തുമ്പമൺ ഭദ്രാസനത്തിലെ ഏറ്റവുമധികം സംഭാവന നൽകിയ മെത്രാപോലിത്ത ആയിരുന്നു അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ എന്നും പത്തനംതിട്ട ജില്ലയുടെ വികസനത്തിനും കായിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു  ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎ എന്നും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.

ഡോക്ടർ ജോർജ് മാത്യു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോക്ടർ ജോർജ് മാത്യു എക്സ് എംഎൽഎയുടെ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. ആർ ഇ വി  മാത്യു ജോൺ, എഫ് ആർ. ജോൺ ഫിലിപ്പോസ് അഡ്വ. എൻ ബാബു വർഗീസ്, തമ്പി കുന്നു കണ്ടത്തിൽ റോയ് പുത്തൻപറമ്പിൽ, ബിനു കുരുവിള , പ്രൊഫ. മാത്യു പി ജോൺ , അഡ്വ. മാത്യു പി തോമസ്, കുഞ്ഞുമോൻ കിങ്കിരേത്ത് , ജോർജ് മാത്യു , സജു മീഖയേൽ , സി റ്റി ജോൺ , അഡ്വ ജോൺ ഫിലിപ്പോസ് , റെജി ഗീവർഗീസ് , സൂസൻ ജോർജ് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....