ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌. ആറ് പഞ്ചായത്തുകളിൽ നിന്നായി പ്രളയബാധിതരായ 6000 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേന കിറ്റുകൾ ഇന്ന് വീടുകളിലെത്തി. തെക്കേമല വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ ജനപ്രതിനിധിയാണ് അബിൻ വർക്കി എം.എൽ.എയെന്ന് അദ്ദേഹം പറഞ്ഞു. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ അധ്യക്ഷത വഹിച്ചു.

പ്രളയബാധിതരെ തുടർന്നും ചേർത്തു പിടിക്കുമെന്നും ആറന്മുള കെയർ പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ സാധാരണക്കാർക്ക് കൂടുതൽ സ്വാന്തനമേകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജോർജ്ജ് മാമ്മൻ കൊണ്ടുർ, എ.ഷംസുദ്ദീന്‍, കെ.കെ റോയ്സൺ, ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗീത സജീവ്, ആർ.രാമചന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിജിമോൾ, സണ്ണി, ജോമോൻ പുതുപ്പറമ്പിൽ, ഷാജി ചാക്കോ, ബെന്നി കുഴിക്കാല, എൽസി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...