സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റേഷന്‍ കട അവധി
നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത അവധിയും ഓഗസ്റ്റ് 27, സെപ്റ്റംബര്‍ രണ്ട് തീയതികളില്‍ അവധിയും ആയിരിക്കുമെന്ന് പത്തനംതിട്ട ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ ഒമ്പത് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ അംഗം അഡ്വ.ടി.സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും.

കേരളോത്സവം 2026 : ലോഗോ ക്ഷണിച്ചു
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2026 ലെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രി ക്ഷണിച്ചു. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കിയ ലോഗോ ഡിസൈനുകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എന്‍ട്രികള്‍ മള്‍ട്ടികളറില്‍ തയ്യാറാക്കി PDF/PNG/JPEG ഫോര്‍മാറ്റില്‍ [email protected] ല്‍ അയയ്ക്കണം. ഇ-മെയിലിന്റെ വിഷയം ആയി ‘കേരളോത്സവം- 2026 ലോഗോ’ എന്ന് രേഖപ്പെടുത്തണം. ലോഗോയുടെ അസല്‍/എഡിറ്റബിള്‍ ഫയലും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സൂക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍  0471 2733139, 2733602.

ഫാര്‍മസിസ്റ്റ് നിയമനം
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഫാര്‍മസിസ്റ്റ്മാരുടെ പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത – ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍.സി.പി/സി.സി.പി. ദിവസവേതനം 870 രൂപ. പ്രതിമാസ വേതനം 23490 രൂപ വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ ഒന്ന് രാവിലെ 11 ന് അടൂര്‍ റവന്യൂ ടവറില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04734 226063.

യോഗ ട്രെയിനര്‍ നിയമനം
പത്തനംതിട്ട കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ യോഗ ട്രെയിനര്‍ പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത – എം.എസ്.സി യോഗ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ. പരമാവധി വേതനം 23410 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04734 226063.

വാഹനം ആവശ്യമുണ്ട്
റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റിന്റെ ഹോം കെയര്‍ ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് ഒരുമണി വരെ. ഫോണ്‍ – 9188522990.

മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 30 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. ഫോണ്‍ – 0469 2965535. പരിശീലനത്തിന്റെ പേര്, തീയതി, സമയം ക്രമത്തില്‍ >>>

താറാവ് വളര്‍ത്തല്‍, സെപ്റ്റംബര്‍ ഒമ്പത്, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ

ആട് വളര്‍ത്തല്‍, സെപ്റ്റംബര്‍ 16-17, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ

പോത്തുകുട്ടി പരിപാലനം, സെപ്റ്റംബര്‍ 24, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ

മുട്ടക്കോഴി വളര്‍ത്തല്‍, സെപ്റ്റംബര്‍ 29-30, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.

തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസില്‍ എസ്.എസ്.എല്‍.സി /ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഏഴ് വരെ നീട്ടിയതായി ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോമിന്റെ മാതൃക http://www.agriworkersfund.org/ ല്‍ ലഭിക്കും. ഫോണ്‍ – 0468 2327415.

ഡയറി പ്രൊമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട തീറ്റപ്പുല്‍കൃഷി വികസന പദ്ധതി 2026-27 ലേക്ക് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡയറി പ്രമോട്ടര്‍മാരെ നിയോഗിക്കുന്നു. എസ്.എസ്.എല്‍.സി ആണ് യോഗ്യത, ഉയര്‍ന്ന പ്രായപരിധി 45. മുന്‍പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അതാത് യൂണിറ്റുകളുടെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ടവരായിരിക്കണം. അനുബന്ധ രേഖകള്‍ക്കൊപ്പം ഫോട്ടോ പതിച്ച അപേക്ഷ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം യൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0468 2223711.

ഗതാഗത നിരോധനം
തിരുവല്ല പന്നായി – തേവേരി റോഡിലെ കപ്യാശ്ശേരി കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പണി പൂര്‍ത്തിയാക്കുന്നത് വരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. ഫോണ്‍ – 04692 633454.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം
ജില്ലയിലെ വിവിധ മുന്‍സിഫ് കോടതികളിലെ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് 1978-ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിന്‍മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി/മതം, എന്‍റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം കളക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0468 222515.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...