പത്തനംതിട്ട: പരുമല തിക്കപ്പുഴയിൽ മൊബൈൽ ടവറിന് തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിനാണ് തീപിടിച്ചത്. ഉച്ചക്ക് 2:30 ഓടെ യാണ് സംഭവം. മൊബൈൽ ടവറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിനുള്ളിൽ നിന്നാണ് തീ പടർന്നത്. കെട്ടിടത്തിനു മുകളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് തീപിടിച്ച വിവരം ആദ്യം അറിഞ്ഞത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഐഡിയ എയർടെൽ ജിയോ തുടങ്ങി നിരവധി കമ്പനികളുടെ മൊബൈൽ സിഗ്നലുകൾ നൽകുന്ന ടവറിനാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. തിരുവല്ല ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് നാലു യുണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക