തിരുവനന്തപുരം: എറണാകുളം സ്വദേശിയും സാമൂഹ്യ പ്രവർത്തകയും ആയ ജോൺസിലി മരിയ ജോൺ ആണ് ലോക വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പ്രതികരണ പോരാട്ടം ആയി രംഗത്ത് വന്നത്. കാലഘട്ടത്തിന് അനുസൃതമായി നിയമവും നിയമവ്യവസ്ഥകളിലും മാറ്റം ഉണ്ടായെങ്കിൽ മാത്രമെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കൂ എന്നും നിയമത്തിൻ്റെ പഴുതുകളിൽപ്പെട്ട് പലപ്പോഴും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്നത് വളരെ ദയനീയമാണ്. ശിക്ഷാ നടപടികൾ വേഗത്തിലും കൃത്യവും ശാസ്ത്രീയവും കുറ്റമറ്റതുമായതുമായ രീതിയിൽ ആയി തീർന്നാൽ മാത്രമാണ് ഇന്നു കാണുന്ന ഈ ഭീകരമായ അവസ്ഥയ്ക്കു മാറ്റം വരുത്താൻ കഴിയൂ എന്നും ജോൺസിലി പറഞ്ഞു.
നിയമപാലകർ പലപ്പോഴും ശക്തമായ നിലപാടുകൾ കാണിച്ചിരുന്നുവെങ്കിലും.ചില അവസരങ്ങളിൽ അഴിമതിയും രാഷ്ട്രീയ സ്വാധീനവും നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നു. ഉദാഹരണങ്ങൾ പലതുണ്ട് നമ്മുക്കു മുന്നിൽ. ഇന്ന് സാധാരണക്കാർക്ക് നീതി ലഭിക്കുന്നതിൽ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുന്നു. കേരളത്തിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കൊലപാതകികളും അക്രമകാരികളും ആയി ദിനംപ്രതി മാറി കൊണ്ടിരിക്കുന്നു. പഠനത്തിലും ജോലിക്കും മറ്റും വീട്ടിൽ നിന്നും പുറത്ത് പോകുന്നവർ സ്വന്തം വീടുകളിൽ സുരക്ഷിതമായി എത്തിചേരും വരെ ഭീതിയോടെയാണ് ഓരോ അമ്മമാരും കഴിയുന്നത്. നാം ജാഗരൂകരായാൽ മാത്രമേ നീതിയും സുരക്ഷയും ഉറപ്പാക്കാനാകൂ. നിയമവ്യവസ്ഥയിൽ അഴിമതിയും അനീതിയും ചോദ്യം ചെയ്യാൻ ശക്തമായ ജനകീയ ഇടപെടൽ അനിവാര്യമാണ്. നിയമവും നിയമവ്യവസ്ഥയും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്താൻ തയ്യാറായാൽ പുതിയ വെല്ലുവിളികൾ ഉയർന്നു വരും. അവയെ ഒറ്റക്കെറ്റായി നേരിടാൻ സമൂഹം തയ്യാറാകണം എന്നും അവർ വ്യക്തമാക്കി.