സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേരള പുരസ്‌കാരത്തിന് നാമനിര്‍ദേശം സമര്‍പ്പിക്കാം
സമൂഹത്തിലെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ‘കേരള പുരസ്‌കാരങ്ങള്‍’ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം. വര്‍ഷത്തില്‍ ഒരാള്‍ക്ക് സമ്മാനിക്കുന്ന ‘കേരളാ ജ്യോതി’, രണ്ടു പേര്‍ക്ക് നല്‍കുന്ന ‘കേരള പ്രഭ’, അഞ്ച് പേര്‍ക്ക് സമ്മാനിക്കുന്ന ‘കേരള ശ്രീ’ എന്നിവയ്ക്ക് ജൂണ്‍ 30 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. വെബ്സൈറ്റ്: https://keralapuraskaram.kerala.gov.in ഫോണ്‍: 0471 2518531, 0471 2518223
—–
കരാര്‍ നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയന്‍സ്, ഹെല്‍ത്ത് സോഷ്യല്‍ സയന്‍സ്, ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയില്‍ ബിരുദാനന്തര ബിരുദവും. പ്രായം: 35
അവസാന തീയതി: മെയ് 15. വെബ്‌സൈറ്റ്: www.shsrc.kerala.gov.in ഫോണ്‍: 0471 2323223

അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7994926081
—–
ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി
ലീഡ് ബാങ്ക് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി മീറ്റിങ് മെയ് 9,12,13,15 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. ബ്ലോക്ക്, തീയതി, സമയം, വേദി എന്നീ ക്രമത്തില്‍: പറക്കോട്, മെയ് ഒമ്പത്, ഉച്ചയ്ക്ക് മൂന്ന്, അടൂര്‍ എസ്ബിഐ മെയിന്‍ ബ്രിഡ്ജ് പരിസരം
പന്തളം, മെയ് ഒമ്പത്, രാവിലെ 11, വയപ്പര്‍ ഭവന്‍, കുളനട
പുളിക്കീഴ്, മെയ് 12, ഉച്ചയ്ക്ക് മൂന്ന്, പുളിക്കീഴ് ബ്ലോക്ക് ഓഫീസ്
മല്ലപ്പള്ളി, മെയ് 12, രാവിലെ 11, റോട്ടറി ക്ലബ്, മല്ലപ്പള്ളി
കോയിപ്രം, മെയ് 13 ഉച്ചയ്ക്ക് മൂന്ന്, ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍, പുല്ലാട്
ഇലന്തൂര്‍, മെയ് 15, രാവിലെ 11, വയപ്പാര്‍ ഭവന്‍, കോഴഞ്ചേരി
റാന്നിയില്‍ മെയ് 13ന് രാവിലെ 11നും കോന്നിയില്‍ മെയ് 15ന് ഉച്ചയ്ക്ക് മൂന്നിനും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...