റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ 10 ന് നൂറ് കണക്കിന് പീതാംബരധാരികൾ അണിനിരന്ന ജയന്തി ഘോഷയാത്ര വാദ്യ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഗുരുദേവ ക്ഷേത്ര അംഗണത്തിൽ നിന്നും പുറപ്പെട്ട് അറയ്ക്കമൺ ഗുരുദേവ മന്ദിരത്തിലെ സ്വീകരണം ഏറ്റുവാങ്ങി. 10.45 ടെ തിരികെ അത്തിക്കയം ശ്രീനാരായണ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്നപൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് പി.കെ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. നാഗമ്പടം ശ്രീനാരായണധർമ്മ പഠനകേന്ദ്രത്തിലെ ദിനു സന്തോഷ് ‘ഗുരുദർശനത്തിന്റെ ആനുകാലിക പ്രസക്തി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. രേണു സൂരജ് ഗുരുസ്മരണയും വൈസ് പ്രസിഡന്റ് പി. കെ. വാസവൻ, ശാഖാ സെക്രട്ടറി ഇ. കെ. മനോജ് പ്രസംഗിച്ചു
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































