പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട് പഞ്ചായത്തിലെ എട്ട് ശാഖകളായ കക്കാട്, മാടമൺ, പെരുനാട്, കണ്ണന്നുമൺ, വയറൻമരുതി, പെരുനാട് ടൗൺ, മുക്കം, ളാഹ തുടങ്ങി സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2.30-ന് പെരുനാട് സംയുക്ത സമിതി ആസ്ഥാനത്ത് നിന്നും ആരംഭിച്ച ഭക്തിനിർഭരമായ സംയുക്ത ഘോഷയാത്ര എരുവാറ്റുപുഴ ഗുരുദേവ ക്ഷേത്രം വഴി മറത്തുംമൂഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ അദ്ധ്യക്ഷതയിൽ വഹിച്ചു.പൊതു സമ്മേളനം അഡ്വ. പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ജയന്തി സന്ദേശം നൽകി. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.കെ. സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധ പ്രസന്നൻ, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജം, ഗ്രാമപഞ്ചായത്ത് മെമ്പർ സജിത മനോജ്, സംയുക്ത സമിതി വൈസ് പ്രസിഡന്റ് സോമരാജൻ അരയ്ക്കനാലിൽ, വി.കെ.വാസുദേവൻ, അഡ്വ.സുരേഷ് കുമാർ പി.ഡി, വിദ്യാധരൻ, സംയുക്ത പി.റ്റി. രാജു, സുരേഷ് കുമാർ, ഓമന, യൂത്ത് മൂവ്മെന്റ് സംയുക്ത സമിതി സെക്രട്ടറി അനന്ദു എം. ഷാജി എന്നിവർ സംസാരിച്ചു.































