പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ ഏഴാം നിലയിലും എട്ടാം നിലയിലുമാണ് മരുന്നുകളുടെ വൻ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിക്കുള്ളിലെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇഎൻടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്.

ഇഞ്ചക്ഷൻ, നെബുലൈസർ സൊല്യൂഷൻ, പാരസെറ്റമോൾ എന്നിവയ്ക്ക് പുറമെ പിപിഇ കിറ്റുകൾ ഉൾപ്പെടെയുള്ളവയും വലിയ ബോക്സുകളിലായി കൂമ്പാരമായി കിടക്കുകയാണ്. കെഎംഎസ്‌സിഎൽ വിതരണം ചെയ്ത കോടികൾ വിലമതിക്കുന്ന മരുന്നുകളാണ് ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കാലാവധി കഴിയാത്തതുമായ മരുന്നുകൾ കൂട്ടത്തിലുണ്ട്. ഇതിൽ പല മരുന്നുകളും വർഷങ്ങൾക്ക് മുമ്പ് തന്നെ കാലാവധി കഴിഞ്ഞവയാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിൽ കുടിവെള്ളവും ശൗചാലയവുമില്ലെങ്കിൽ വിഡിയോ എടുത്ത് അയക്കാം ; പുതിയ പ്രചാരണത്തിന് സിജെപി

0
ന്യൂഡൽഹി : രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ....

പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിൽ നിരോധനം ; പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

0
ന്യൂഡൽഹി : പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി...

കണ്ണൂരിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യ : ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

0
കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ...