പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്. കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുനിൽ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതി ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനിൽ പോലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ വിശ്വജിത്തിന് വെടിയേറ്റു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനിൽ ജോലി ചെയ്തിരുന്നത്.

ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മിൽ ഒളിപ്പിച്ച ശേഷം പ്രതി ഒളിവിൽ പോയതായും പോലീസ് പറഞ്ഞു. പെൺകുട്ടിയെ അവസാനമായി കണ്ടത് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചിപ്‌സ് വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ്. പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയ സംഘത്തിൽ സുനിലും ഉണ്ടായിരുന്നു. പ്രതി മുറി പൂട്ടി ഓടിപ്പോയപ്പോഴാണ് സംശയം തോന്നിയതെന്നും കുടുംബാംഗങ്ങൾ മുറി പൊളിച്ച് നോക്കിയപ്പോൾ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...