ഇരുപത് കിലോ കഞ്ചാവുമായി കലവൂർ സ്വദേശി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇരുപത് കിലോ കഞ്ചാവുമായി കലവൂർ സ്വദേശി ആലുവാ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് അയ്യന്‍കാളി ജംങ്ഷന് സമീപം ഷാബൈത്തിൽ ഷഹൻഷാ (26) ആണ് പിടിയിലായത്. ഒരാൾ കൂടുതൽ ബാഗുകൾ ട്രെയിനിൽ നിന്നും ഇറക്കുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസിന് കേസ് കൈമാറി. തുടർച്ചയായി ഇയാൾ കഞ്ചാവ് ഭുവനേശ്വറിൽ നിന്നും കൊണ്ടുവരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾ ആലപ്പുഴയിലും എറണാകുളത്തും പരിസരപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിറ്റു വരികയായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തിവരുന്ന ഇയാൾക്കെതിരെ പരാതി പറയുവാൻ നാട്ടുകാർക്കും ഭയമായിരുന്നു. ആലപ്പുഴ എക്സൈസിൽ നിലവിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉണ്ട്. കേസുകളിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...