മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മരണപ്പെട്ടെന്ന് സ്വയം വാര്‍ത്ത കൊടുത്തു തട്ടിപ്പ് നടത്തിയ പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂര്‍ സ്വദേശിയായ സജീവ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപെട്ട പ്രതി പത്രങ്ങളില്‍ മരണപ്പെട്ടു എന്ന് പരസ്യം നല്‍കുകയായിരുന്നു. 2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ചാണ് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ സജീവ് എന്ന സുബി വാങ്ങിയത്. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് മുങ്ങി. പിന്നാലെ മരണപ്പെട്ടു എന്ന് ഇയാള്‍ തന്നെ പത്രത്തില്‍ വാര്‍ത്ത കൊടുത്തു.

നാട്ടുകാര്‍ അടക്കം എല്ലാവരും ഇത് വിശ്വസിച്ചു എങ്കിലും പോലീസിന് ചില സംശയങ്ങള്‍ ഉണ്ടായി. ആ സംശയം എത്തി നിന്നത് ഭാര്യയുടെ ഫോണിലേക്ക് വന്ന ഒരു ഫോണ്‍കോളിലാണ്. ഈ നമ്പര്‍ ആരുടേതെന്ന് അന്വേഷിച്ച് എത്തിയ പോലീസിന് സജീവ് ജീവിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് തമിഴ്‌നാട്ടില്‍ എത്തി തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി. സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുത്തു. ഇതാണ് പ്രതിയെ കുടുക്കിയത്. ഇയാള്‍ക്കെതിരെ മറ്റു ചില തട്ടിപ്പ് കേസുകള്‍ കൂടി ഉണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...