റിയാദ് : മലയാളി റിയാദിലെ താമസസ്ഥലത്ത് ഉറക്കത്തില്‍ മരിച്ചു. കോട്ടയം വൈക്കം കോണ്‍ങ്കണ്ടൂര്‍ അയാര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി (52) ആണ് റിയാദ് മലസ് എക്സിറ്റ് 16-ലെ താമസസ്ഥലത്ത് മരിച്ചത്. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഉറക്കത്തില്‍ ഹൃദയാഘാതം വന്നതാണെന്നാണ് നിഗമനം
ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്‍റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്വിന് ബെന്നി. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ , ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് , റിയാദ് നിലമ്പൂര്‍ , ജാഫര്‍ ഹുദവി , ഹനീഫ മുതുവല്ലൂര്‍ , ഗഫൂര്‍ പെരിങ്ങാവ് എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.