കുക്കറിലെ ചോറിനടിയിൽ 400 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച കുന്നംകുളം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ തന്നെ ഒറ്റുകൊടുത്തു! കുക്കറിലെ ചോറിനടിയിൽ 400 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച കുന്നംകുളം അടുപ്പൂട്ടി സ്വദേശി ബിനീഷാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ബിനീഷിന്റെ വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ-കുന്നംകുളം ഡാൻസാഫ് സംഘം വീട്ടിൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു. വീട്ടിൽ കയറിയപ്പോൾ തന്നെ പൊലീസിന് കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. എന്നാൽ വീടിന്റെ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയിട്ടും കഞ്ചാവ് മാത്രം കണ്ടെത്താനായില്ല. പരിശോധന വരുന്നുണ്ടെന്നറിഞ്ഞ്, സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിയുടെ ഈ ഒളിച്ചുവെക്കൽ തന്ത്രം എന്ന് പോലീസ് പറയുന്നു.

ഏറെനേരത്തെ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് കണ്ടെത്താനാകാതെ പോലീസ് മടങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ബിനീഷിന്റെ എല്ലാ തന്ത്രങ്ങളെയും പൊളിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് ആ ‘വില്ലൻ’ ശബ്ദം കേട്ടത്, അടുപ്പിലിരുന്ന കുക്കറിന്റെ വിസിൽ അടിച്ചു!. അസാധാരണമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ അടുക്കളയിലെത്തി കുക്കർ തുറന്നു പരിശോധിച്ചു. തിളച്ചുമറിയുന്ന ചോറിനകത്ത് ഭദ്രമായി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്. കൃത്യസമയത്ത് ആ വിസിൽ അടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ പൊലീസിന് വെറും കയ്യോടെ മടങ്ങേണ്ടി വരുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...