ഡൽഹിയിൽ നടന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കൾ എന്നിവയിലെ സഹകരണത്തിന് ഒരു പുതിയ ചട്ടക്കൂട് രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിന് രൂപം നൽകി ക്വാഡ് രാജ്യങ്ങളുടെ യോഗം. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി യോഗം ചർച്ച ചെയ്തു. പ്രശ്നപരിഹാരത്തിനുള്ള നീക്കം സജീവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യോഗത്തെ അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന സഖ്യം തുടരുമെന്നും റൂബിയോ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യോഗം അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കാൻ പരസ്പരം സഹകരിക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്വാഡ് വിദേശകാര്യമന്ത്രിമാർ സന്ദർശിച്ചു. രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ഈ വർഷം നടത്തുന്നതിൽ ധാരണയായില്ല. ഇന്ത്യയിലാണ് ഉച്ചകോടി ഇക്കൊല്ലം നടക്കേണ്ടത്. അവശ്യ ധാതുക്കൾ, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ഉഭയകക്ഷി കരാറിൽ മാർക്കോ റൂബിയോയും എസ് ജയശങ്കറും ഇന്ന് ഒപ്പു വച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം , കോട്ടയത്ത് പതിനൊന്ന് വയസുകാരൻ ജീവനൊടുക്കി

0
കോട്ടയം: കോട്ടയത്ത് പതിനൊന്ന് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം തിടനാട്ടിലാണ്...

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

0
മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍...

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...