എല്ലാ വർഷവും പുതിയ ഐഫോൺ ലോഞ്ച് ചെയ്യണോ എന്ന ചോദ്യത്തിന് മറുപടിയുമായി ആപ്പിൾ സിഇഒ ടിം കുക്ക്. ബ്രൂട്ടുമായുള്ള അഭിമുഖത്തിലാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇതിനെക്കുറിച്ച് പറയുന്നത്. എല്ലാ വർഷവും പുതിയ ഐഫോൺ ആഗ്രഹിക്കുന്ന ആളുകൾക്ക് ലോഞ്ചിങ്ങ് സന്തോഷം നല്കുമെന്ന് വിശ്വസിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഉപയോക്താക്കളെ അവരുടെ പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്യാൻ അനുവദിക്കുന്ന ആപ്പിളിന്‍റെ നയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ പഴയ ഫോണുകൾക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പഴയ ഫോണുകൾ പ്രവർത്തനക്ഷമമാണെങ്കിൽ അവയെ കൈമാറ്റം ചെയ്യും. പ്രവർത്തനക്ഷമമല്ലാത്ത ഫോണുകളെ കമ്പനി തന്നെ ഡിസ്അസംബ്ലിംഗ് ചെയ്യുകയും പുതിയ ഐഫോൺ നിർമ്മിക്കാൻ അതിന്റെ മെറ്റീരിയലുകൾ ഉപയോഗിക്കുകയും ചെയ്യുന്നുമെന്നും കുക്ക് വെളിപ്പെടുത്തി.
ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ഫോണുകളിലൊന്നാണ് ഐഫോൺ. ഓരോ വർഷവും പുതിയ ആപ്പിള്‍ ഐഫോണിന്‍റെ വേരിയന്റ് ലോഞ്ച് ചെയ്യാറുണ്ട്. ഈ വർഷം ആപ്പിളിന്‍റെ വണ്ടർലസ്റ്റ് ഇവന്റിനിടെയാണ് സെപ്റ്റംബർ 12 ന് ഐഫോൺ 15 ലോഞ്ച് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 22 ന് ഫോൺ വിൽപ്പനയ്‌ക്കെത്തി ഡൽഹിയിൽ പുതുതായി തുറന്ന ആപ്പിൾ സ്റ്റോറുകൾക്ക് പുറത്ത് ആളുകൾ ക്യൂ നിന്നു. ഫോൺ സ്വന്തമാക്കാനായി. ഐഫോൺ നിലവിൽ വിപണിയിൽ ലഭ്യമാണ്. നിലവിൽ ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില. 128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്.
ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില. ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. ആമസോൺ, ഫ്ലിപ്കാർട്ട് സെയിലിൽ വാങ്ങിയവർക്ക് കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാനായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.