പ്രകൃതിക്ഷോഭവും ദുരന്തവും മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കാന്‍ ബാലുശ്ശേരിയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രകൃതിക്ഷോഭവും ദുരന്തവും മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കാന്‍ ബാലുശ്ശേരിയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. തീവ്രമഴ, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ശൃംഖലക്കാണ് രൂപം നല്‍കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ബ്ലോക്ക് പരിധിയില്‍ ഓരോ അഞ്ച് കിലോമീറ്ററിലും കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്നും എല്ലാ ദിവസവും മഴയുടെ അളവ്, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ഗതി, ആര്‍ദ്രത, അന്തരീക്ഷ മര്‍ദ്ദം എന്നീ ഘടകങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് കൈമാറും.

കുസാറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ഈ കേന്ദ്രങ്ങള്‍ക്ക് പ്രത്യേകമായി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കും. മേഘവിസ്‌ഫോടനം പോലെയുള്ള പ്രതിഭാസങ്ങളുടെ ഭാഗമായി മലയോര പ്രദേശങ്ങളില്‍ അമിതമായി മഴ ലഭിച്ചാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത് മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. കാലാവസ്ഥക്ക് അനുയോജ്യമായ വിളകളും നടീല്‍ സമയവും വിളവെടുപ്പ് സമയവും കര്‍ഷകരെ അറിയിച്ച് കാര്‍ഷിക മേഖലക്ക് കൃത്യമായ സഹായം ലഭ്യമാക്കാനും പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...