തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വീണ്ടും പുതിയ വാഹനം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇതിനായി 72 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറക്കി. പൊതു ഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് ഈമാസം 16നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഏപ്രില്‍ ഏഴിന് ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ കണ്‍ട്രോളര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ പണം അനുവദിച്ചിരിക്കുന്നത്.
ഗവർണറിനും മുഖ്യമന്ത്രിയ്ക്കുമായി അടുത്തിടെ ബെൻസും കിയ കാർണിവലും വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ കാറുകൾ വാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങിയത്. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ആണ് ഗവര്‍ണര്‍ക്കായി വാങ്ങിയത്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നത്.