മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇനി പുതിയ വാഹനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :   മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വീണ്ടും പുതിയ വാഹനം അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.ഇതിനായി 72 ലക്ഷം രൂപ അനുവദിച്ച്‌ ഉത്തരവ് ഇറക്കി.   പൊതു ഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് ഈമാസം 16നാണ് തുക അനുവദിച്ച്‌ ഉത്തരവിറക്കിയത്.   ഏപ്രില്‍ ഏഴിന് ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ കണ്‍ട്രോളര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ പണം അനുവദിച്ചിരിക്കുന്നത്.

ഗവർണറിനും മുഖ്യമന്ത്രിയ്ക്കുമായി അടുത്തിടെ ബെൻസും കിയ കാർണിവലും വാങ്ങിയിരുന്നു.    ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ കാറുകൾ വാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങിയത്.   85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ആണ് ഗവര്‍ണര്‍ക്കായി വാങ്ങിയത്.   ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം.   രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ : മുംബൈയിൽ 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
മുംബൈ : കാലവർഷമഴയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. ജനജീവിതം...

ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ...

ഗാർഹിക വൈദ്യുതി : 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

0
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ...

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...