നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ രാത്രികാല പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നഗരത്തില്‍ രാത്രികാല പരിശോധന നടത്തി പ്ലാസ്റ്റിക് ഉത്പന്നങ്ങളും കാലപ്പഴക്കം ചെന്ന ആഹാരസാധനങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ 15 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. തട്ടുകടകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറികടകള്‍, ബേക്കറികള്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 4000 പേപ്പര്‍ കപ്പുകള്‍, 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പനങ്ങള്‍, പുനരുപയോഗമില്ലാത്ത പേപ്പര്‍ കപ്പുകള്‍-പാത്രങ്ങള്‍, കാലപ്പഴക്കം ചെന്ന ആഹാര സാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് സി. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ് ഖാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഐവി ജീവനക്കാരായ പി.കെ.അജി, എം.രാജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഓഫീസ് സമയത്തിനു മുന്‍പും ശേഷവും വ്യാപകമായി നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം വ്യാപാര സ്ഥാപനങ്ങളിലും തട്ടുകടകളിലും രാത്രിയും പകലും തുടര്‍ പരിശോധന നടത്തി കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് സി. നിഷ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളെയും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെയും കണ്ടെത്തുന്നതിന് തുടര്‍ പരിശോധനകള്‍ നടത്തുമെന്നും നിഷ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...