കോന്നി : പത്തനംതിട്ട എക്‌സൈസ് സർക്കിൾ കോന്നി എക്സൈസ് റേഞ്ച് വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുക്യത്തിൽ സംഘടിപ്പിച്ച കോന്നി നിയോജക മണ്ഡലം ഏകദിന ശിൽപ്പശാല കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉത്‌ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലിം വിഷയാവതരണം നടത്തി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് രവികല, കൂടൽ പോലീസ് ഇൻസ്പെക്ടര്‍ പുഷ്പകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമൂഹത്തിൽ ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ ഏജൻസികൾക്കും അധ്യാപകർക്കും സാമൂഹ്യ പ്രവർത്തകർക്കും എന്തെല്ലാം ചെയ്യുവാൻ കഴിയുമെന്ന് ആലോചിക്കുന്നതിനായും പുതിയ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായുമാണ് ശില്പശാല സംഘടിപ്പിച്ചത്. രാസലഹരികൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ഏജൻസികളും ഇതു തടയുവാൻ പഴുതടച്ച നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രധിനിധികൾ ആവശ്യപ്പെട്ടു. കാലാനുസൃതമായി നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും ആവശ്യമുയർന്നു. ശില്പശാലയിൽ പങ്കുവെച്ച ആശയങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കുന്നതിനും തീരുമാനിച്ചു. കോന്നി മണ്ഡലത്തിലെ സ്‌കൂൾ – കോളേജ് അധ്യാപകർ സാമൂഹ്യ പ്രവർത്തർ എന്നിവർ പങ്കെടുത്ത ശില്പശാലയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടര്‍ എസ് ഷാജി,റേഞ്ച് ഇൻസ്പെക്ടര്‍ അരുൺ എന്നിവർ മോഡറേറ്റർ ആയിരുന്നു.