ഏകദിന ശില്പ ശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട എക്‌സൈസ് സർക്കിൾ കോന്നി എക്സൈസ് റേഞ്ച് വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുക്യത്തിൽ സംഘടിപ്പിച്ച കോന്നി നിയോജക  മണ്ഡലം ഏകദിന ശിൽപ്പശാല കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉത്‌ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലിം വിഷയാവതരണം നടത്തി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് രവികല, കൂടൽ പോലീസ് ഇൻസ്പെക്ടര്‍ പുഷ്പകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സമൂഹത്തിൽ ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ ഏജൻസികൾക്കും അധ്യാപകർക്കും സാമൂഹ്യ പ്രവർത്തകർക്കും എന്തെല്ലാം ചെയ്യുവാൻ കഴിയുമെന്ന് ആലോചിക്കുന്നതിനായും പുതിയ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായുമാണ് ശില്പശാല സംഘടിപ്പിച്ചത്. രാസലഹരികൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ഏജൻസികളും ഇതു തടയുവാൻ പഴുതടച്ച നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രധിനിധികൾ ആവശ്യപ്പെട്ടു. കാലാനുസൃതമായി നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും  ആവശ്യമുയർന്നു. ശില്പശാലയിൽ പങ്കുവെച്ച ആശയങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കുന്നതിനും തീരുമാനിച്ചു. കോന്നി മണ്ഡലത്തിലെ സ്‌കൂൾ – കോളേജ് അധ്യാപകർ സാമൂഹ്യ പ്രവർത്തർ എന്നിവർ പങ്കെടുത്ത ശില്പശാലയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടര്‍ എസ് ഷാജി,റേഞ്ച് ഇൻസ്പെക്ടര്‍ അരുൺ എന്നിവർ മോഡറേറ്റർ ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...