കോഴഞ്ചേരി / പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം കരകൗശല രൂപരചനയും വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം അനക്‌സില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ വാസ്തുവിദ്യാഗുരുകുലം അധ്യക്ഷന്‍ ഡോ ജി. ശങ്കര്‍ അധ്യക്ഷത വഹിച്ചു. കരകൗശല ഡിസൈനിംഗിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ വകുപ്പ് മേധാവി പ്രൊഫ. ജെ. അനുജ, കെ.എസ്.ഐ.ഡി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് പ്ലാവിള, ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍.പിള്ള, മുന്‍ സെക്രട്ടറി പി.ആര്‍.രാധാകൃഷ്ണന്‍, എറണാകുളം മൂഴിക്കുളം ശാല പ്രസിഡന്റ് ടി. ആര്‍. പ്രേംകുമാര്‍, പയ്യന്നൂര്‍ ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി. ജയരാജന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.അജയകുമാര്‍, വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, ഭരണസമിതി അംഗം ജി. വിജയന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയര്‍ പി. പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏകദിന ശില്‍പശാല
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഏകദിന ശില്‍പശാല കോഴഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍(പ്ലേസ്‌മെന്റ്) സി.ഖദീജാ ബീവി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തലും ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അലക്‌സാണ്ടര്‍ കോശി സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിംഗും എന്ന വിഷയത്തിലും ശില്‍പശാല നയിച്ചു. സ്വയംതൊഴില്‍ പദ്ധതികളുടെ അപേക്ഷാഫോറവും ശില്‍പശാലയില്‍ വിതരണം ചെയ്തു. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ പി.എസ്.റോഷ് കുമാര്‍, ഷിബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.