വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി അറിയിച്ചു.

ഇത്രയും ഭീമമായ തുക നിക്ഷേപിച്ച ശേഷം പദ്ധതി അടച്ചുപൂട്ടണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ശ്രമം ബലപ്രയോഗം ഒഴിവാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് പറഞ്ഞ കോടതി, റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും നിര്‍ദ്ദേശിച്ചു. കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം.

കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സമരം പാടില്ലെന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...