നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability Group) കളിൽ കൃഷി ചെയ്ത പൂക്കൾ വിപണിയിലെത്തുന്നു. പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുരുമ്പൻമൂഴി ഉന്നതിയിലെ ട്രൈബൽ ജെ.എൽ.ജിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ എച്ച് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണന്‍ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ രവി, ആതിര, അനിത കെ.നായർ, ബ്ലോക്ക് കോഡിനേറ്റർ ശാരീകൃഷ്ണ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കലാ സന്തോഷ്, ഉപസമിതി കൺവീനർ മണി അമ്പിളി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയ്സൺ കുര്യാക്കോസ്, അശ്വതി എം., പെരുനാട് സി.ഡി.എസ് ചെയർപേഴ്സൺ ശശികല, സി.ഡി.എസ് – എ.ഡി.എസ് അംഗങ്ങൾ, ജെ.എൽ.ജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഓണവിപണിയിൽ നാടൻ പൂക്കൾ ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാർഷിക സംരംഭങ്ങൾക്ക് വരുമാനവും വിപണന സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...