Saturday, July 5, 2025 8:03 am

പോസ്റ്റ്‌ ഓഫീസിൽ പാർസലായി വന്ന ഹാഷിഷ് പിടികൂടി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോസ്റ്റ്‌ ഓഫീസിൽ പാർസലായി വന്ന 965 ഗ്രാം ഹാഷിഷ് പോലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. അടൂർ ചൂരക്കോട് അറവിളയിൽ വീട്ടിൽ വിജയന്റെ മകൻ അരുൺ (27) ആണ് ഡാൻസാഫ് സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. യുവാവ് പോസ്റ്റ്‌ ഓഫീസിൽ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങുകയായിരുന്നു. ഇയാൾ ഓടിച്ചുവന്ന കാറും പോലീസ് പിടിച്ചെടുത്തു.

ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാളുടെ വിലാസത്തിൽ പാർസൽ എത്തിയത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും. ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പാർസൽ. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുക് രൂപത്തിൽ ബാളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി യും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന് കൈമാറിയതിനെതുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിവസ്തു എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും ഇയാൾക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്നതിനെക്കുറിച്ചും മറ്റും വിശദമായ അന്വേഷണം നടക്കുകയാണ്. അടൂർ ഡി വൈ എസ് പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ ആർ മനോജ്‌ കുമാർ, എസ് ഐ ശ്യാമകുമാരി, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ അനൂപ്, ഏനാത്ത് പോലീസ് സ്റ്റേഷനിലെ എ എസ് ഐമാരായ രാധാകൃഷ്ണൻ, രമേശൻ, എസ് സി പി ഓ മുജീബ്, സി പി ഓ യുനിസ്, ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓ മാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത്, നാർക്കോട്ടിക് സെൽ യൂണിറ്റിലെ എസ്. ഐ അനിൽ, എ എസ് ഐ മാരായ മുജീബ് റഹ്മാൻ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...