Sunday, January 5, 2025 10:38 pm

ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചാരായവും കോടയും പിടികൂടിയ സംഭവത്തിൽ ഒരാൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചാരായവും കോടയും പിടികൂടിയ സംഭവത്തിൽ ഒരാൾ റിമാൻഡിൽ. ഡ്രൈ ഡേയോട് അനുബന്ധിച്ച് വാമനപുരം റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.75 ലിറ്റർ ചാരായവും 152 ലിറ്റർ കോടയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വാമനപുരം കളമച്ചൽ കുന്നിൽ ഹൗസിൽ പ്രസന്നകുമാറാണ് (53) അറസ്റ്റിലായത്. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എം. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അൻസർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. കെ ആദർശ്, ഹിമലത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണെന്ന് റേഞ്ച് അധികൃതർ അറിയിച്ചു. കൂടാതെ സമൂഹ മാധ്യമങ്ങൾ വഴി ഓര്‍ഡര്‍ ചെയ്യുന്ന നിരോധിത ലഹരി വസ്‌തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതിർത്തി ജില്ലകളിൽ കേരള എക്സൈസ് മൊബൈൽ ഇന്‍റര്‍വെൻഷൻ യൂണിറ്റിന്‍റെ പ്രവർത്തനവും 24 മണിക്കൂറാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നോക്കം ആയതിനാൽ വിവേചനം അനുഭവിക്കാൻ പാടില്ല...

0
തിരുവനന്തപുരം: കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നോക്കം ആയതിനാൽ...

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കെ മുരളീധരന്‍

0
കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യം...

പി വി അൻവര്‍ അറസ്റ്റില്‍ ; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്

0
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി...

മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതീഷ് റാണെയുടെ രാജി ആവശ്യപ്പെട്ട് ഡി.സി.സി. നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ...

0
പത്തനംതിട്ട : കേരളത്തെ പാക്കിസ്ഥാനോട് ഉപമിച്ച മഹാരാഷ്ട്ര ബി.ജെ പി മന്ത്രിസഭാഗം...