ചെങ്ങന്നൂർ മണ്ഡലത്തെ ഒക്ടോബർ 31-നുമുൻപ് ഡിജിറ്റലാക്കാൻ പദ്ധതി തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തെ ഒക്ടോബർ 31-നുമുൻപ് ഡിജിറ്റലാക്കാൻ പദ്ധതി തയ്യാറാക്കി. 14 വയസ്സിനു മുകളിൽ പ്രായമുള്ളവരും മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കും. പഞ്ചായത്തുകളിൽ സർവേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തുന്നത്. ഇവർക്ക് ഡിജിറ്റൽ സാക്ഷരത നൽകിയതിനുശേഷം മൂല്യനിർണയം നടത്തും. വിദ്യാർഥികൾ, യുവതീയുവാക്കൾ, സന്നദ്ധസേന, സാക്ഷരതാ പ്രേരക്മാർ, എൻ.എസ്.എസ്.,എസ്.പി.സി.,എൻ.സി.സി. അംഗങ്ങൾ എന്നിവരെ നിയോഗിക്കും. സർക്കാരിന്റെ ഡിജി കേരളത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി നിരീക്ഷണസമിതി രൂപവത്കരിക്കാൻ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നേരത്തേ പുലിയൂർ പഞ്ചായത്തിൽ 18-നും 50-നും ഇടയിൽ പ്രായമുള്ള എല്ലാ വനിതകളും ഡിജിറ്റൽ സാക്ഷരരായി. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ വശമില്ലാത്ത 2,100 വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കിയിരുന്നു. പഞ്ചായത്ത് ഐ.എച്ച്.ആർ.ഡി.യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥികളെയാണ് ഡിജിറ്റൽ സാക്ഷരരാക്കാൻ ചുമതലപ്പെടുത്തിയത്.

പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു പ്രോജക്ടായി നൽകുകയായിരുന്നു. 40 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. എട്ടുമുതൽ 10 വരെയുള്ള പഠിതാക്കളെ ഒരുവീട്ടിൽ ഒന്നിച്ചിരുത്തിയായിരുന്നു പഠനം. 50 വയസ്സിനു മുകളിൽ താത്പര്യമുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. രണ്ടാഴ്ചകൊണ്ടാണ് എല്ലാവരെയും സാക്ഷരരാക്കിയത്. നഗരസഭകളിൽ നടപ്പാക്കിയ കെ-സ്മാർട്ട് സേവനങ്ങൾ പഞ്ചായത്തുകളിൽക്കൂടി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്ത്‌ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനായായിരിക്കും നൽകുക. ഈ സാഹചര്യത്തിലാണ് ഡിജി പദ്ധതി വ്യാപകമാക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കൽ തുടങ്ങിയവയും ഇതിലുൾപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....