കോട്ടയം : കോട്ടയത്ത് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാനിന് പിന്നില്‍ സ്വകാര്യബസിടിച്ച്‌അപകടം. രാവിലെ9.30 ന് മാന്തുരുത്തികുരിശുകവലയിലായിരുന്നുഅപകടം. റോഡരികില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുമ്ബോള്‍ കുമളിയില്‍നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയ കൂടത്തില്‍ ബസ് വാനിന് പിന്നിലിടിക്കുകയായിരുന്നു. ചമ്പക്കര സെന്റ് ജോസഫ് യു.പി.സ്‌കൂൾ വിദ്യാർഥികളായ ആൻമരിയ (ഏഴ്), അര്‍ജുന്‍ എസ്.നായര്‍ (ഏഴ്), ഡെല്‍മ സെന്താള്‍ സാബു (12) എന്നിവര്‍ക്കും മറ്റ് നാലു കുട്ടികള്‍ക്കുമാണ് നിസ്സാര പരിക്കേറ്റത്.
ഈ സമയം കുട്ടികൾ വാനിന് പിന്നിലെ സീറ്റിലില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മറ്റ് സീറ്റിൽനിന്നും തെറിച്ചുവീണും മുഖമിടിച്ചുമാണ് ഇവർക്ക് പരിക്കേറ്റത്. കുട്ടികളെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.