തെരുവു നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: തെരുവു നായകളെ പിടികൂടി പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ദിവസം സിവിൽ സ്റ്റേഷനിൽ നിന്നു മാത്രം കുത്തിവെപ്പെടുത്തത് 12 തെരുവുനായ്ക്കൾക്കാണ്. റാന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത്. രണ്ടു ദിവസമായി പഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളില്‍ സഞ്ചരിച്ച് നായകളെ പിടികൂടി വരികയാണ്. കൊല്ലം കുണ്ടറ സ്വദേശി ലിബിൻ ലോറൻസിന്റെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടി കുത്തിവെയ്പിനു വിധേയമാക്കുന്നത്.

പരിശീലനം നേടിയ വെളിയം സ്വദേശി ചന്തു ചന്ദ്രൻ, നെടുമൺകാവ് സ്വദേശി വിഷ്ണുരാജ് എന്നിവരും ലിബിനെ സഹായിക്കുന്നതിനായി കൂടെയുണ്ട്. റാന്നി വെറ്ററിനറി പോളിക്ലിനിക് എഡി ഡോ. എ.പി. സുനിൽകുമാർ, വിഎസ് ഡോ. ആൽഫിൻ ജോസഫ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശരത്, ഗണേശ് ചന്ദ്രൻ, എൻ. രഘുകുമാർ, എസ്.പ്രണവ്, അറ്റൻഡർ പി. ഷീല എന്നിവരാണ് കുത്തിവെപ്പെടു ക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു ; ഒരു കുടുംബത്തിലെ 6 പേര്‍...

0
ഉത്തര്‍പ്രദേശ് : 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു...

സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം ; 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ...

0
അങ്കമാലി : വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ്...