കോന്നി കുമ്പഴ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കുമ്പഴ റോഡിൽ ചാങ്കൂർ മുക്കിന് സമീപം ഇടിഞ്ഞു താഴ്ന്ന റോഡിൻറെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാത്തത് അപകട ഭീഷണിയുയർത്തുന്നു. കഴിഞ്ഞ മഴക്കാലത്ത് ആണ് റോഡിൻറെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലാകുന്നത്. റോഡിൽ ക്റാഷ് ബാരിയർ സ്ഥാപിച്ചിരിക്കുന്നതിൻറെ സമീപത്തായാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുള്ളത്. കോന്നിയിൽ നിന്നും തണ്ണിത്തോട്, കാരിമാൻതോട്, ചിറ്റാർ, കുമ്പഴ, പത്തനംതിട്ട, മലയാലപ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഉള്ള പ്രധാന റോഡാണിത്.

സ്വകാര്യ ബസുകൾ അടക്കം ഇതുവഴി സർവീസ് നടത്തുന്നുണ്ട്. റോഡിൻറെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. കോന്നി നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടായാലും പുനലൂർ മൂവാറ്റുപുഴ പാതയിൽ ഗതാഗത തടസം നേരിട്ടാലും ഈ വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. ദിനം പ്രതി നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. നിലവിൽ റോഡ് അപകടത്തിൽ ആണെന്നും വാഹനങ്ങൾ ഒരു വശം ചേർന്ന് പോകണമെന്നും കാണിച്ച് അധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മഴ തുടർന്നാൽ റോഡിന്റെ ഒരു ഭാഗം കൂടുതൽ തകർച്ചയിലേക്ക് നീങ്ങുന്നതിനും സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...