കോന്നിയില്‍ മഴക്കാല മുന്നൊരുക്കം : 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു – 94463 18980, 0468 2240087

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാല മുന്നൊരുക്കവും ദുരന്ത നിവാരണവും സംബന്ധിച്ച് കോന്നി താലൂക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് പരിധിയിലെ പി.ഡബ്ല്യു.ഡി റോഡ്‌ വശങ്ങളിലെ കാടുകള്‍ നീക്കം ചെയ്യുക, അപകട സാധ്യതയുള്ള റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഓട വൃത്തിയാക്കുക, അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കുക, വൈദ്യുതി ലൈനുകളില്‍ വീഴാന്‍ സാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുക, വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക, ആശുപത്രികളില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ ചികിത്സക്കായി ആന്റിവെനം കരുതിവെക്കുക, മഴക്കാലജന്യ രോഗങ്ങളും പകര്‍ച്ച വ്യാധികളും തടയുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മഴക്കാല പൂര്‍വ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണെന്നും വീടുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കുന്നതായും പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി പന്ത്രണ്ട് വില്ലേജുകളിലായി 42 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണെന്നും മഴക്കെടുതികള്‍ മൂലമുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിന് താലൂക്ക് തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്‍സിഡന്റ് റെസ്പോന്‍സ്‌ സിസ്റ്റം രൂപീകരിച്ചിട്ടുണ്ടെന്നും താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അടിയന്തിര സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ 9446318980, 04682 240087 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കോന്നി തഹല്‍സീദാര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്റ്റര്‍ അനില്‍ കുമാര്‍ കെ.എസ്, കോന്നി തഹല്‍സീദാര്‍ അജേഷ്.ജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം, ട്രിപ്പ് മുടങ്ങി

0
കൊച്ചി : വായിൽകടിച്ച് പിടിച്ച നോട്ട് നൽകിയതിനെത്തുടർന്ന് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ...

ഓണപ്പരീക്ഷയില്‍ മാറ്റം ; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

0
ഡൽഹി: പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി...

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...