ചേർത്തല : എ.എസ്. കനാലിന്‍റെ സംരക്ഷണത്തിനും മാലിന്യമുക്തമാക്കുന്നതിനും ജനകീയ സഹകരണത്തിൽ കർമപദ്ധതിയൊരുക്കി നഗരസഭ. നഗരഹൃദയത്തിലൂടെ അഞ്ചുകിലോമീറ്ററാണ് എ.എസ്. കനാൽ ഒഴുകുന്നത്. നിലവിൽ പലയിടത്തും മാലിന്യം നിറഞ്ഞും ഒഴുക്കു നിലച്ചും ഗുരുതര പ്രതിസന്ധിയിലാണ്. ലക്ഷങ്ങൾ മുടക്കി ശുചീകരിച്ചിട്ടും വീണ്ടും പഴയപടിതന്നെ. നിലവിൽ വെള്ളത്തിൽ ഗുരുതരമായി രാസമാലിന്യങ്ങുളുടെയും ഈകോളി ബാക്ടീരിയയുടെയും കലർപ്പും നഗരസവാസികൾക്കു വെല്ലുവിളിയായിട്ടുണ്ട്. ചേലൊത്ത ചേർത്തല പദ്ധതിയിലൂടെയടക്കം മാലിന്യനിർമാർജനത്തിൽ സംസ്ഥാനതല ശ്രദ്ധനേടുമ്പോഴും കനാലിലെ മാലിന്യപ്രതിസന്ധി നഗരത്തിനും വലിയ വെല്ലുവിളയായിട്ടുണ്ട്. രണ്ടരവർഷം മുൻപാണ് എ.എസ്. കനാലിൽ മാലിന്യം നീക്കി ശുദ്ധീകരിച്ചത്. സൗന്ദര്യവത്കരണത്തിനടക്കം ഒരുകോടിയോളം മുടക്കിയയിടങ്ങളിലാണ് ഈ സ്ഥിതി. കടകളിൽനിന്നടക്കമുള്ള മാലിന്യവും രാത്രികാലത്തു മറ്റുസ്ഥലങ്ങളിൽനിന്നു ശൗചാലയമാലിന്യവും ടാങ്കറുകളിലെത്തിച്ച് കനാലിലേക്കു തള്ളുന്നുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033