നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആറ്റിങ്ങല്‍ മുന്‍ എം പി എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചത്. ഡല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുന്നത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വെച്ചതെന്ന് എ. സമ്പത്ത് ന്യൂസ് 18 ചാനലിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡല്‍ഹിയില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച്‌ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് സമയത്ത് മലയാളികളെ സഹായിക്കാതെ കേരളത്തില്‍ എത്തിയതില്‍ സമ്പത്തിനെതിരേ വിമര്‍ശനം രൂക്ഷമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...