തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിൻ കപ്പലിൽ നിന്ന് ഇറക്കി. ഏഴുമണിക്കൂർ എടുത്താണ് ക്രെയിൻ ബർത്തിൽ എത്തിച്ചത്. ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ ക്രെയിൻ ഇറക്കുന്നതുമായുള്ള തടസങ്ങൾ ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു. കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്. ശനിയാഴ്ച ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസം.
കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങി. ഇത് കൂടാതെ നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ് ഇനി ഇറക്കാനുള്ളത്. കടൽ ശാന്തമായാൽ നാല് ദിവസം കൊണ്ട് ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തൽ. ക്രയിനുകൾ ഇറക്കി ഷെൻഹുവ 15 കപ്പൽ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാർ. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് പിഴ നൽകേണ്ടി വരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.