കൊച്ചി : ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തിയ പല പ്രൈവറ്റ് ബസുകളും ഇന്ന് ഓടുന്നില്ല. ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ച സാഹചര്യത്തില്‍ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പിന്മാറ്റം. ആളുകളില്ലാത്തതും ടിക്കറ്റ് ചാര്‍ജ് കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് ബസ് ഉടമകള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ ഒരാളെ മാത്രമേ ഇരിക്കാന്‍ അനുവദിച്ചിരുന്നുള്ളു.
ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു
RECENT NEWS
Advertisment