ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരുന്നുള്ള ജീവിതരീതി ആരോഗ്യത്തിന് ദോഷമാണ്. ഇതിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കാന്‍ ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കിലും ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഇരിക്കേണ്ടി വരുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് എടുത്ത് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും. അരമണിക്കൂര്‍ ഇരുന്നതിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂര്‍ ഇരുന്നതിന് ശേഷം ഒരു മിനിറ്റ് നടക്കും, ഓരോ അരമണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടക്കും ഓരോ മണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടക്കും നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് പരീക്ഷണം നടത്തിയത്.
ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു പോലും ഗുണകരമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കലോറി കത്തിക്കാന്‍ സഹായിക്കും. ഓരോ അരമണിക്കൂറിലും ഒരു മിനിറ്റ് നടന്നാല്‍ പോലും നല്ലതാണ്. ഒരു മണിക്കൂറില്‍ ഒരു മിനിറ്റോ അഞ്ച് മിനിറ്റോ നടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. നടത്തവും നില്‍പും രക്തപ്രവാഹം വര്‍ധിപ്പിക്കും. പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കാന്‍ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.