പത്തനംതിട്ട : ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ 19 മുതൽ 22 വരെ ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ അന്തർദേശീയ സെമിനാർ നടത്തും. തിരുനിഴൽമാല എന്ന പ്രാചീന കാവ്യത്തെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്‍റെയും കലയുടെയും നൂറ്റാണ്ടുകൾ നീളുന്ന ചരിത്രം കണ്ടെത്തുക എന്നതാണ് സെമിനാറിന്‍റെ ഉദ്ദേശ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്ലോർ വിഭാഗം മുൻ അധ്യക്ഷൻ ഡോ. ഇ.കെ. ഗോവിന്ദവർമ രാജാ ഉദ്ഘാടനം ചെയ്യും. ഡോ. മാനസി പാണ്ഡ്യ രഘുനന്ദൻ മുഖ്യപ്രഭാഷണം നടത്തും. സെമിനാറിന്‍റെ ഭാഗമായി കുറത്തിക്കോലം, പാട്ടരങ്ങുകൾ, പ്രഭാഷണങ്ങൾ, മുഖാമുഖം, നൃത്തസന്ധ്യ, ചുമർചിത്രപ്രദർശനം, ആദരണസഭ, ഗുരു നിത്യചൈതന്യയതി ജൻമശതാബ്ദി സഭ എന്നിവ സംഘടിപ്പിക്കും. സമാപന ദിവസമായ 22-ന് കോന്നി അടവി ഇക്കോ ടൂറിസം സെൻററും സന്ദർശിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033