വാട്സ്ആപ്പിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ കൊണ്ടുവന്നത്. ചാനല്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചാനലില്‍ അഡ്മിന്‍മാര്‍ പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇതോടെ ഓട്ടോമാറ്റിക് ആൽബത്തിൽ ടാപ്പ് ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് മുഴുവൻ കളക്ഷനും ഒറ്റയടിക്ക് കാണാനാകും. വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഈ ഫീച്ചർ വരുന്നതോടെ ഒരു വ്യക്തി ഒരുമിച്ച് അയക്കുന്ന വീഡിയോകളും ഫോട്ടോകളും ഒരുമിച്ച് ഒരു ഫോൾഡറിൽ സേവ് ചെയ്യപ്പെടും. അഡ്‌മിൻ ഒന്നിലധികം ഫോട്ടോകൾ അയക്കുമ്പോഴും ഇങ്ങനെയാവും ഇനി മുതൽ സംഭവിക്കുക. പരീക്ഷണത്തിന് ശേഷംവാട്ട്‌സ്ആപ്പ് ആൽബം ഫീച്ചർ വരും ആഴ്ചകളിൽ ചാനലുകളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ അനുവദിക്കുന്ന പിൻ മെസേജ് ഓപ്ഷൻ അടുത്തിടെയാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...